സാറ്റലൈറ്റ് ഫോണുകളുമായി വിമാന യാത്രക്കാരൻ പിടിയിൽ
1541974
Saturday, April 12, 2025 4:10 AM IST
നെടുമ്പാശേരി: വിമാനത്താവളത്തിൽ നാല് സാറ്റലൈറ്റ് ഫോണുകളുമായി യാത്രക്കാരൻ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി. ഡൽഹിയിൽ നിന്നെത്തിയ കൗഷൽ ഉമാംഗി ആണ് പിടിയിലായത്.
ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം നിലനിൽക്കെ ഇയാൾ സാറ്റലൈറ്റ് ഫോൺ എന്തിനാണ് കൊണ്ടുവന്നതെന്ന് സംബന്ധിച്ച് അന്വേഷിച്ചുവരികയാണ്.
2024 ഡിസംബറിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ കനേഡിയൻ പൗരന്റെ പക്കൽ നിന്ന് സാറ്റലൈറ്റ് ഫോൺ പിടികൂടിയിരുന്നു.