റഫറണ്ട കൺവൻഷൻ നടത്തി
1542006
Saturday, April 12, 2025 4:35 AM IST
മൂവാറ്റുപുഴ: കെഎസ്ടിഎം പ്ലോയീസ് സംഘ് (ബിഎംഎസ്)എറണാകുളം ഈസ്റ്റ് ജില്ലയുടെ റഫറണ്ട കൺവൻഷൻ മൂവാറ്റുപുഴ സംഘ കാര്യാലയത്തിൽ നടന്നു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്തു.
എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡന്റ് അനുരാജ് പായിപ്ര അധ്യക്ഷത വഹിച്ചു. ആർഎസ്എസ് വിഭാഗ് കാര്യവാഹ് എൻ.എസ്. ബാബു മുഖ്യപ്രഭാഷണം നടത്തി.
കെഎസ്ടി എംപ്ലോയിസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ, ജില്ലാ സെക്രട്ടറി ധനീഷ് നീർക്കോട്, ബിജെപി എറണാകുളം ഈസ്റ്റ് ജില്ല പ്രസിഡന്റ് പി.പി. സജീവ്, ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് അജേഷ്, എം.ആർ. രമേഷ്കുമാർ, ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് റ്റി. ചന്ദ്രൻ, ഗോപകുമാർ, എൽദോസ് മാത്യു,ടി.വി. സുധീർ എന്നിവർ പ്രസംഗിച്ചു