ചലച്ചിത്ര-നാടകപഠന ശില്പശാല നടത്തി
1542004
Saturday, April 12, 2025 4:35 AM IST
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ. എച്ച്എസ്എസിൽ നടന്ന ചലച്ചിത്ര - നാടകപഠന ശില്പശാല വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ചലച്ചിത്ര അക്കാദമി അംഗവും സംവിധായകനുമായ എൻ. അരുണ്‍ ശില്പശാല ഉദ്ഘാടനം ചെയ്ത് വിദ്യാർഥികളുമായി ചലച്ചിത്രകലയുടെ വിവിധവശങ്ങളെകുറിച്ച് സംവദിച്ചു.
തുടർന്ന് നാടകം, കലാസംവിധാനം, അഭിനയം തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വിദ്ഗധർ നൽകിയ ക്ലാസുകൾക്കു ശേഷം വിദ്യാർഥികൾ സ്വന്തം സൃഷ്ടികളും ലഘു നാടകങ്ങളും അവതരിപ്പിച്ചു.
സംവിധായകനും സംസ്ഥാന അവാർഡ് ജേതാവുമായ വി.ടി രതീഷ്, കലാസംവിധായകൻ ആർഎൽവി അജയ്, കലാകാരനായ വിജേഷ് രാമൻ എന്നിവർ ക്ലാസുകൾ നയിച്ചു.