യുഡിഎഫ് തീരദേശ സമരയാത്ര 26ന് ജില്ലയില്‍
1541972
Saturday, April 12, 2025 4:10 AM IST
കൊച്ചി: കടല്‍ മണല്‍ ഖനനത്തിനെതിരെയും തീരദേശ ഹൈവേ ഉള്‍പ്പടെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ 21 മുതല്‍ 30 വരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന തീരദേശ സമര യാത്ര 26ന് ജില്ലയിലെത്തും. സമര യാത്രയ്ക്ക് കൊച്ചി, വൈപ്പിന്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഒരുക്കാന്‍ യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ജില്ലയില്‍ എത്തുന്ന സമര യാത്രയ്ക്കുള്ള സ്വീകരണങ്ങള്‍ വന്‍ വിജയമാക്കുന്നതിനായി കൊച്ചിയിലും വൈപ്പിനിലും സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിനും ജില്ലാ നേതൃയോഗം തീരുമാനിച്ചു. എറണാകുളം ഡിസിസി ഓഫീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ നേതൃസംഗമം യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷിബു തെക്കുംപുറം, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, എന്‍.ഒ. ജോര്‍ജ്, പി. രാജേഷ്, എ.എസ്. ദേവപ്രസാദ്, കെ.കെ. ചന്ദ്രന്, ടോണി ചമ്മിണി, ബേബി മുണ്ടാടന്‍, ജോര്‍ജ് കിഴക്കുമശേരി, ഒ. ദേവസ്യ എന്നിവര്‍ സംസാരിച്ചു.
21നാണ് തീരദേശ സമരയാത്ര കാസര്‍ഗോഡ് നെല്ലിക്കുന്ന് കടപ്പുറത്തു നിന്നും ആരംഭിക്കുന്നത്.