പി.ജെ. ആന്റണി ജന്മശതാബ്ദി വർഷം
1542205
Sunday, April 13, 2025 4:44 AM IST
മൂവാറ്റുപുഴ: മലയാള നാടക, സിനിമ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന പി.ജെ. ആന്റണിയുടെ ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ച് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.
ഇതിന്റെ ഭാഗമായി കൂത്താട്ടുകുളം ടൗണ്‍ ഹാളിൽ 15ന് സംഘടിപ്പിക്കുന്ന പി.ജെ. ആന്റണി ജന്മശതാബ്ദി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം പി.ജെ. ആന്റണി ഫൗണ്ടേഷൻ ചെയർമാൻ ജോണ്‍ ഫെർണാണ്ടസ് നിർവഹിക്കും.
മൂവാറ്റുപുഴ നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിക്കും. പി.ജെ. ആന്റണിയുടെ മകൾ എലിസബത്ത് ആന്റണി മുഖ്യാതിഥിയായിരിക്കും. ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തും.
എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം പി.ബി. രതീഷ്, പി.ജെ. ആന്റണിയുടെ നാടകത്തിലെ അഭിനയ മികവ് തെളിയിച്ച കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കെ.എം പൗലോസ്, വി.എ രവി എന്നിവരെ ആദരിക്കും.