ചോറ്റാനിക്കരയിൽ ഔർ മാർട്ട് ഉദ്ഘാടനം ചെയ്തു
1541993
Saturday, April 12, 2025 4:27 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിന്റെ ആദ്യ 100ദിന കർമ പരിപാടിയുടെ ഭാഗമായി പഞ്ചായത്തും കുടുംബശ്രീയും നേതൃത്വം നൽകി ആരംഭിക്കുന്ന വനിതാ സഹകരണ സംരംഭം ഔർ മാർട്ട് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഒരു വീട്ടിൽ ഒരു സംരംഭം എന്ന നിലയിൽ പ്രാദേശിക തലത്തിൽ ഉത്പാദനം വർധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നൽകുന്നതിനും ഔർ മാർട്ട് പ്രവർത്തനം വഴി കഴിയണമെന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, കെ.കെ. സിജു, രജനി മനോഷ്, ലതാ ഭാസി, ജി. ജയരാജ്, കെ.എൻ. സുരേഷ്, നെൽസൺ ജോർജ്, വിൽസൺ പൗലോസ്, പി.വി. പൗലോസ്, പ്രകാശ് ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.