അഭിഭാഷക സംഗമം നടത്തി
1541992
Saturday, April 12, 2025 4:27 AM IST
കൊച്ചി: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് എറണാകുളം ജില്ലാ കോടതി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഭിഭാഷക സംഗമവും ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച അഭിഭാഷകർക്ക് സ്വീകരണവും നടത്തി.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ അഡ്വ. പി.ജെ. ജസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ. അബ്ദുൾ റഹ്മാൻ, പി.കെ. സജീവൻ, വിജു തോമസ്, ബാബു കറുകപ്പാടത്ത്, അലക്സാണ്ടർ ജോർജ്, സുധീഷ് കുമാർ, അനിൽ എസ്. രാജ്, സാബു തൊഴുപ്പോടൻ, ആന്റോ തോമസ്, ഡെന്നി വർഗീസ്, നവാസ് ഇബ്രാഹിം, ധന്യ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.