കുറ്റിപ്പുഴ കൃഷ്ണപിള്ള സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
1541994
Saturday, April 12, 2025 4:27 AM IST
നെടുമ്പാശേരി: കേരളത്തിന്റെ നവോഥാന ശ്രമങ്ങൾക്ക് ഊർജം പകർന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർഥം സാഹിത്യ പുരസ്കാരം ഏർപ്പെടുത്തുന്നു. കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാല ഏർപ്പെടുത്തുന്ന പ്രഥമ കുറ്റിപ്പുഴ കൃഷ്ണപ്പിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.
അദ്ദേഹത്തിന്റെ പ്രധാന വ്യവഹാരമണ്ഡലമായിരുന്ന സാഹിത്യ, സാംസ്കാരിക വിമർശനങ്ങൾ, ദർശനങ്ങൾ എന്നീ വിഭാഗങ്ങളിലെ കൃതികൾക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നത്. 50,000 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
2020 ജനുവരി ഒന്നിനും 2024 ഡിസംബർ 31 നുമിടയിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് അവാർഡിന് പരിഗണിക്കുന്നത്. അവാർഡിനായി പരിഗണിക്കുന്നതിന് പുസ്തകത്തിന്റെ മൂന്ന് കോപ്പി സെക്രട്ടറി, കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണവായനശാല, നോർത്ത് അടുവാശേരി, സൗത്ത് അടുവാശേരി പി.ഒ., ചെങ്ങമനാട് വഴി, എറണാകുളം ജില്ല-പിൻ: 683578 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്.
കൃതികൾ ലഭിക്കേണ്ട അവസാന തീയതി മെയ് 31. കൂടുതൽ വിവരങ്ങൾക്ക് 918281813147, 9446094089.