വായ്പ്പാ തട്ടിപ്പിന് അറസ്റ്റിൽ
1541976
Saturday, April 12, 2025 4:10 AM IST
കളമശേരി: ഇടപ്പള്ളി സ്വദേശിനിയിൽ നിന്നും കാർഷിക വായ്പ തരപ്പെടുത്തി തരാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ചു 17 ലക്ഷം രൂപ കൈക്കലാക്കിയ യുവതിയെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.
എളമക്കര സ്വാമിപ്പടി റോഡിൽ ആശീർവാദ് ശ്രീ അപ്പാർട്ട്മെന്റിൽ രേഷ്മ കെ. നായരെ(46)യാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.