എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1542174
Sunday, April 13, 2025 4:15 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച 44.02 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് തെക്കില്‍ ചാട്ടഞ്ചാല്‍ അഷ്റഫി(35) നെയാണ് നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം കളത്തിപ്പറമ്പ് റോഡിന് സമീപത്തെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. യുവാക്കള്‍ക്കിടയില്‍ രാസലഹരി വില്പന നടത്തുന്ന പ്രധാനിയാണ് ഇയാള്‍. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.