വിദ്യാർഥികള്‍ക്ക് ലാപ്ടോപ്പുകൾ നൽകി
1541995
Saturday, April 12, 2025 4:27 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ 2024-25 വാർഷിക പദ്ധതിയില്‍പ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാർത്ഥികള്‍ക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
വിതരണോദ്ഘാടനം എരൂർ കൊപ്പറമ്പ് കമ്യൂണിറ്റി ഹാളില്‍ നഗരസഭാ വൈസ് ചെയർമാന് കെ.കെ. പ്രദീപ് കുമാർ നിർവഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന് യു.കെ. പീതാംബരന് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, കൗണ്‍സിലർമാരായ പി.കെ.പീതാംബരന്, കെ.വി.സാജു, ഷീജ കിഷോർ, ഇ.ടി.സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
24 ലക്ഷം രൂപ ചിലവഴിച്ച് 60 വിദ്യാർത്ഥികള്‍ക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.