ജയചന്ദ്ര സ്മൃതി സ്വനം സംഘടിപ്പിച്ചു
1541997
Saturday, April 12, 2025 4:27 AM IST
പറവൂർ: കേസരി ബാലകൃഷ്ണപിള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ 'ജയചന്ദ്ര സ്മൃതി സ്വനം' പരിപാടി സംഘടിപ്പിച്ചു. ഭാവഗായകൻ പി. ജയചന്ദ്രന് ഉചിതമായ സ്മാരകം ചേന്ദമംഗലത്ത് നിർമിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കേസരി ബാലകൃഷ്ണപിള്ള ട്രസ്റ്റ് ചെയർമാൻ എസ്. ശർമ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
റാം മോഹൻ പാലിയത്ത്, ഡോ. സുനിൽ പി. ഇളയിടം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പൂയപ്പിള്ളി തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വം, ബെന്നി ജോസഫ്, എം.കെ. ചിദംബരൻ, ദിവ്യ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജയചന്ദ്രഗാനങ്ങളുടെ ആലാപനവും നടന്നു.