അംബേദ്കർ ജയന്തി ആഘോഷം നാളെ
1542208
Sunday, April 13, 2025 4:44 AM IST
മൂവാറ്റുപുഴ: കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷം നാസ് ഓഡിറ്റോറിയത്തിൽ നാളെ നടക്കും. രാവിലെ 11ന് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രസന്നകുമാർ അധ്യക്ഷത വഹിക്കും.
സാഹിത്യകാരൻ ഒർണ്ണ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ.കെ ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷൻ പി.പി എൽദോസ് ജന്മദിന സന്ദേശം നൽകും.