സ്നേഹ സ്പർശം പരിപാടി നടത്തി
1542209
Sunday, April 13, 2025 4:44 AM IST
കോതമംഗലം: കുട്ടന്പുഴ സെന്റ് മേരീസ് പള്ളിയിൽ സ്നേഹ സ്പർശം പരിപാടി നടത്തി. രോഗശയ്യയിൽ കിടക്കുന്നവരെയും 75 വയസിന് മുകളിലുള്ളവരെയും പങ്കെടുപ്പിച്ച് പിതൃവേദി, മാതൃവേദി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ഫോറോന വികാരി റവ.ഡോ. തോമസ് പറയിടം ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി അരുണ്‍ വലിയതാഴാത്ത്, ഫ്രാൻസിസ് ചാലിൽ, ബിനു മാത്യു, മോളി ബേബി, ആക്സിലിയ ജോയി, പ്രിയ റോജോ, ജിജോ ജോസ്, ജിൻസ് ജോസ്, ഷാമോൻ ദേവസ്യ, ജോഷി കാക്കനാട്ട്, സിസ്റ്റർ ജോർലി എന്നിവർ പ്രസംഗിച്ചു.