വിദ്യാവിനോദിനി ലൈബ്രറിക്ക് യൂത്ത് ക്ലബ് അവാർഡ് സമ്മാനിച്ചു
1542186
Sunday, April 13, 2025 4:26 AM IST
ആലുവ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാർഡ് ആലുവ അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിക്ക് സമ്മാനിച്ചു.
ഡീൻ കുര്യാക്കോസ് എംപിയിൽനിന്ന് ലൈബ്രറി യൂത്ത് ക്ലബ് ഭാരവാഹികൾ കോതമംഗലത്ത് നടന്ന സംസ്ഥാന കേരളോത്സവ വേദിയിൽ അവാർഡ് ഏറ്റുവാങ്ങി.