സൗജന്യ സ്തനാർബുദ നിർണയ ക്യാന്പ്
1541990
Saturday, April 12, 2025 4:18 AM IST
നെടുമ്പാശേരി : എളവൂർ സെന്റ് ആന്റണീസ് പള്ളി ആത്മ ജീവൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യസ്തനാർബുദ നിർണയവും ഗർഭാശയഗള കാൻസർ പരിശോധനയും മെഡിക്കൽ ക്യാമ്പും 13 ന് നടക്കും. പള്ളി പാരിഷ് ഹാളിൽ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമ്മേളനത്തൽ ഫാ. ജോൺ പെനുങ്കൽ അധ്യക്ഷത വഹിക്കും. ഫാ. പീറ്റർ ആലക്കാടൻ, അത്മ ജീവൻ പ്രസിഡന്റ് ജോജോ മനയംപിള്ളി , നിജോ മേനാച്ചേരി , ഡോ. അലക്സ് വർഗീസ്, കുര്യാക്കോസ് നെല്ലിരി , ജോയി നെടുങ്ങാടൻ , സാന്റോ പാനികുളം , ജോർജ് മണവാളൻ , ബേബി ചക്യേത്ത് , സുമ പോളി എന്നിവർ നേതൃത്വം നൽകും