തൈക്കുടം പള്ളിയിൽ തപസുകാല ധ്യാനവും വിശുദ്ധ വാരാചരണവും
1542198
Sunday, April 13, 2025 4:38 AM IST
കൊച്ചി: വൈറ്റില തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ തപസുകാല ധ്യാനവും വിശുദ്ധവാരാചരണവും ഇന്നാരംഭിക്കും. വൈകുന്നേരം 4.30ന് ജപമാല, ദിവ്യബലി. ഫാ. ജസ്റ്റിൻ കരീത്തറ ധ്യാനം നയിക്കും. 18ന് രാവിലെ ആറിന് കുരിശിന്റെ വഴി. പ്രദക്ഷിണം പള്ളിയിൽനിന്ന് തുടങ്ങി തൈക്കൂടം, വൈറ്റില, ജനത പ്രദേശങ്ങളിലൂടെ നീങ്ങി പള്ളിയിൽ സമാപിക്കും.
തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിൽ കെഎൽസിഎയുടെ നേതൃത്വത്തിൽ യേശുവിന്റെ പീഡാ സഹനത്തിന്റെയും, മരണത്തിന്റെയും ദൃശ്യാവിഷ്കരണം. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ സന്ദേശം നൽകും.