ആലുവ ആർടി ഓഫീസിലെത്തിയ അമ്മയും മകളും ലിഫ്റ്റിൽ കുടുങ്ങി
1541981
Saturday, April 12, 2025 4:18 AM IST
ആലുവ: വാഹന ലൈസൻസിനായി ആലുവ ആർടി ഓഫീസിലെത്തിയ അമ്മയും മകളും ലിഫ്റ്റിൽ കുടുങ്ങി. ആലുവ മിനി സിവിൽ സ്റ്റേഷനിൽ എത്തിയ പുക്കാട്ടുപടി സ്വദേശിനി സീമ(52) , മകൾ സ്നേഹ എന്നിവരാണ് ഇന്നലെ ലിഫ്റ്റിൽ കുടുങ്ങിയത്. ഫയർഫോഴ്സെത്തി വാതിൽ തള്ളി നീക്കി ഇരുവരേയും രക്ഷപ്പെടുത്തി.
മിനി സിവിൽ സ്റ്റേഷനിൽ ഏറ്റവും മുകളിലെ നിലയിലാണ് മോട്ടോർ വകുപ്പ് ഓഫീസ് പ്രവർത്തിക്കുന്നത്. ലേണേഴ്സ് ലൈസൻസിന് അപേക്ഷ നൽകാനാണ് പുക്കാട്ടുപടി സ്വദേശികളായ അമ്മയും മകളും ലിഫ്റ്റിൽ കയറിയത്.
അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതിനാൽ ഇതിനു മുമ്പും പലരും ലിഫ്റ്റിൽ കുടുങ്ങിയിട്ടുണ്ട്.