പെരുന്പാവൂരിൽ നഗരമധ്യത്തിൽ കഞ്ചാവ് ചെടി
1541980
Saturday, April 12, 2025 4:10 AM IST
പെരുമ്പാവൂർ: നഗരമധ്യത്തിലെ പ്രൈവറ്റ് ബസ്റ്റാൻഡിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു. പെരുമ്പാവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് മുൻവശത്തെ വരാന്തയോട് ചേർന്നാണ് 20 സെന്റീ മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.
സംഭവത്തിൽ എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കഞ്ചാവ് ചെടി ബസ് സ്റ്റാൻഡിനകത്ത് വളർന്നത് ഏറെ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇത് ആരെങ്കിലും നട്ടു പരിപാലിച്ചിരുന്നതാണോ എന്നാണ് എക്സൈസ് സംഘം പ്രധാന മായും അന്വേഷിക്കുന്നത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാണ്. എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.