മയക്കുമരുന്നു വിപത്തിന് തടയിടാൻ ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്ന്
1542192
Sunday, April 13, 2025 4:38 AM IST
പെരുമ്പാവൂർ: മദ്യവും മയക്കുമരുന്നും രാസ ലഹരി വസ്തുക്കളും വിപണനവും സംഭരിക്കലും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിന് തടയിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത സമിതികൾ രൂപീകരണക്കണമെന്ന് ലഹരി വിരുദ്ധ പോരാട്ടം പ്രവർത്തവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പെരുമ്പാവൂർ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളും ഉപയോഗവും വിൽപ്പനയും വലിയ തോതിലാണ് നടക്കുന്നത്. സംസ്ഥാന സർക്കാർ നാളുകളായി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടനവധി ആളുകളെ അറസ്റ്റ് ചെയ്യാനും അവരെ ജയിലിനുള്ളിൽ ആക്കാനും കഴിഞ്ഞെങ്കിലും എന്നാൽ ഇതിന്റെ വിപണനവും അത് സംഭരണവും വിവിധ പ്രദേശങ്ങളിൽ വർധിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വിവിധ കൂട്ടായ്മകൾ വിളിച്ചു കൂട്ടുകയും വിവിധ രാഷ്ട്രീയപാർട്ടികൾ, മത സംഘടനകൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ യൂണിറ്റുകൾ രൂപീകരിച്ച് ഓരോ പ്രദേശത്തും ലഹരി വില്പനക്കാർ തമ്പടിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അത്തരം സ്ഥലങ്ങളിൽ നിന്ന് ജനകീയ പങ്കാളിത്തത്തോടെ ഇത്തരം ആളുകളെ ഒഴിവാക്കാനും ലഹരിക്ക് അടിമപ്പെട്ട ഒട്ടനവധി ആളുകളെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ലഹരി വിരുദ്ധ പോരാട്ടം പ്രവർത്തകർക്ക് കഴിഞ്ഞതായും സംഘടന അവകാശപ്പെട്ടു.
ഓരോ വാർഡിലും ഈ വിഷയം ചർച്ച ചെയ്യുന്നതിന് പ്രത്യേക ഗ്രാമസഭാ യോഗങ്ങൾ വിളിച്ച് ചേർക്കുക. ത്രിതലപഞ്ചായത്ത്, നഗരസഭയുടെ മുഴുവൻ വാർഡുകളിലും ലഹരി മാഫിയ തമ്പടിക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി ത്രിതലപഞ്ചായത്ത്, നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധം തീർക്കുക.
ഇതിനായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മാപ്പ് തയ്യാറാക്കുക. ത്രിതലപഞ്ചായത്ത്, നഗരസഭയുടെ ടർഫുകൾ, സ്കൂൾ മൈതാനങ്ങൾ തുടങ്ങിയവയിലെ കായിക മത്സരങ്ങൾക്ക് രാത്രിയിൽ സമയപരിധി നിശ്ചയിക്കുകയും വേണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.