‘പെരിയാർവാലി പുറന്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം അനുവദിക്കണം’
1542206
Sunday, April 13, 2025 4:44 AM IST
മൂവാറ്റുപുഴ: പെരിയാർവാലി പുറന്പോക്കിൽ ദീർഘകാലമായി താമസിച്ചു വരുന്നവർക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് സിപിഐ തൃക്കളത്തൂർ സൊസൈറ്റിപ്പടി, കാവുംപടി ബ്രാഞ്ച് കമ്മിറ്റികൾ നിവേദനം നൽകി. 1957ലാണ് പെരിയാർവാലി കനാൽ നിർമാണം പൂർത്തീകരിച്ചത്.
50 വർഷമായി കനാൽ ഓരത്ത് ജീവിക്കുന്നവരുൾപ്പെടെ പട്ടയം ഇല്ലാത്തതിനാൽ അർഹമായ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമിക്കാൻ പോലും സാധ്യമാകാത്ത അവസ്ഥയിലാണ്.
ഇത് പരിഗണിച്ച് ഭൂരഹിതരായ ജനങ്ങൾക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ തൃക്കളത്തൂർ കാവുംപടി ബ്രാഞ്ച് സെക്രട്ടറി വി.എൻ പ്രമോദ്, സൊസൈറ്റിപ്പടി ബ്രാഞ്ച് സെക്രട്ടറി ജിനേഷ് ഗംഗാധരൻ എന്നിവർ മന്ത്രിക്ക് നിവേദനം നൽകിയത്. വിഷയം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.