ഇഎസ്ഐ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി
1541984
Saturday, April 12, 2025 4:18 AM IST
ഏലൂർ : ബിജെപി കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാതാളം ഇഎസ്ഐ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന രോഗികൾ മറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ മെഡിക്കൽ ബില്ലുകൾ പാസാക്കാതെ തടഞ്ഞു വച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
റേഡിയോളജിസ്റ്റ് ലീവിൽ പോയത് മൂലം പകരം ആളെ നിയമിക്കാത്തത് മൂലം മാസങ്ങളായി സ്കാനിംഗ് നടക്കുന്നില്ല. വിദഗ്ധ ഡോക്ടർമാർ ഇല്ലാത്തത് മൂലവും രോഗികൾ വലയുന്നു. ഇവിടെ ചികിത്സ സൗകര്യം ഇല്ലാത്ത രോഗങ്ങൾക്ക് മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാതെയും രോഗികളെ ആശുപത്രിഅധികൃതർ ബുദ്ധിമുട്ടിക്കുന്നതായി കൗൺസിലർ കെ.എൻ. അനിൽകുമാർ പറഞ്ഞു.
ആശുപത്രിക്കു മുന്നിൽ നടന്ന പ്രതിഷേധത്തിൽ എൻഡിഎ പാർലിമെന്ററി പാർട്ടി ലീഡർ എസ്. ഷാജി, സജിത്ത് ആർ. നായർ, പി.പി. സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു.