ആലുവ കോടതി ബിഎസ്എൻഎൽ കെട്ടിടത്തിലേക്കു മാറ്റുന്നു
1541982
Saturday, April 12, 2025 4:18 AM IST
ആലുവ : കോടതി കെട്ടിട സമുച്ചയം നിർമിക്കുന്നതിന് മുന്നോടിയായി നിലവിലെ കോടതി താത്കാലികമായി പ്രവർത്തിക്കാൻ ബിഎസ്എൻഎൽ കെട്ടിടത്തിലെ ഫർണീഷിംഗ് ജോലികൾ 15 മുതൽ ആരംഭിക്കും. ഇന്നലെ ആലുവ മുൻസിഫ് കോടതിയിൽ ചേർന്ന യോഗത്തിലാണീ തീരുമാനം എടുത്തത്.
ആലുവ എംഎൽഎ അൻവർ സാദത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ഷിബു ഡാനിയേൽ, ജുഡീഷ്യൽ ഓഫീസേഴ്സ്, ബാർ അസോസിയേഷൻ പ്രസിഡന്റ് പി.എൻ. ഉണ്ണികൃഷ്ണൻ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ കെട്ടിടം നിർമിക്കുന്നത് വരെ സമീപത്തെ ബിഎസ്എൻഎൽ കെട്ടിടം വാടകയ്ക്ക് എടുത്താണ് കോടതി പ്രവർത്തിക്കുക. നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയാണ് അതേ സ്ഥലത്ത് ബഹുനില കെട്ടിടം പണിയുന്നത്.