പാറക്കടവിൽ കാർഷിക ഫെസ്റ്റ് തുടങ്ങി
1541985
Saturday, April 12, 2025 4:18 AM IST
നെടുമ്പാശേരി: വിഷുവിനോടനുബന്ധിച്ച് പാറക്കടവ് കാർഷിക സേവന കേന്ദ്രത്തിൽ കാർഷിക ഫെസ്റ്റും ലഹരി വിരുദ്ധ കാമ്പയിനും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം നിർവഹിച്ചു. പാറക്കടവ് സഹകരണബാങ്ക് പ്രസിഡന്റ് വി.എൻ. അജയകുമാർ അധ്യക്ഷനായി.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ സി.പി. സിന്ധു ലഹരി വിരുദ്ധ സെൽഫി കോർണർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ "ജീവിത ലഹരി കൃഷിയിലൂടെ' എന്ന കാമ്പയിൻ ആരംഭിച്ചു. ആലുവ എക്സെസ് ഓഫീസർ എസ്.എ. സനിൽ കുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്സി ടോമി , വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശാ ദിനേശൻ, ബാങ്ക് ഡയറക്ടർമാരായ പി.എൻ. രാധാകൃഷ്ണൻ, ടി.ഡി. വിശ്വനാഥൻ, കെ.ആർ. വിൻസന്റ്, ബാങ്ക് സെക്രട്ടറി അനിത പി. നായർ, കെ.എൻ. പരമേശ്വരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ച് ഫലവൃക്ഷ തൈകൾ, വിത്തുകൾ, ചട്ടികൾ, കാർഷിക ഉപകരണങ്ങൾ, ചക്ക ഉപ്പേരി, അച്ചാറുകൾ , മാമ്പഴം , മിൽമ ഉൽപ്പന്നങ്ങൾ എന്നിവയും, വിപുലമായ പായസ മേളയും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും.