നാല്പതാം വെള്ളി ആചരണവും വ്യാകുല സങ്കേത തീർഥാടനവും
1542009
Saturday, April 12, 2025 4:35 AM IST
കാക്കൂർ: സെന്റ് ജോസഫ് കത്തോലിക്ക തീർഥാടന പള്ളിയിൽ 40-ാം വെള്ളി ആചരണവും വ്യാകുല സങ്കേത തീർഥാടനവും (തിരുമാറാടി ഇടവകയോടു ചേർന്ന്) വിശുദ്ധവാര തിരുക്കർമങ്ങളും ആരംഭിച്ചു. 20ന് സമാപിക്കുമെന്ന് വികാരി ഫാ. ഏബ്രഹാം കുളമാക്കൽ അറിയിച്ചു.
13ന് രാവിലെ 6.30ന് ഓശാന തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന, 14 മുതൽ 16 വരെ രാവിലെ 5.45ന് ആരാധന, സപ്രാ, 6.15ന് വിശുദ്ധ കുർബാന, കുരിശിന്റെ വഴി. 17ന് രാവിലെ 6.30ന് പെസഹ തിരുക്കർമങ്ങൾ, ആഘോഷമായ വിശുദ്ധ കുർബാന, രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ ആരാധന.
18ന് രാവിലെ 6.30ന് പീഢാനുഭവ തിരുക്കർമങ്ങൾ, കുരിശിന്റെ വഴി. 19ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ജ്ഞാനസ്നാന വ്രത നവീകരണം. 20ന് രാവിലെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന.