ഗാർഹിക സിലിണ്ടർ വില വർധനയ്ക്കെതിരേ ഐഎൻടിയുസി ധർണ
1542197
Sunday, April 13, 2025 4:38 AM IST
തൃപ്പൂണിത്തുറ: ഗാർഹിക പാചകവാതക സിലിണ്ടറിന് വർധിപ്പിച്ച വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ഇരുമ്പനം എച്ച്പിസിഎൽ പ്ലാന്റിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കെപിസിസി ഉപാധ്യക്ഷൻ വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഇരുമ്പനം ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് സി.എ. ഷാജി അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.വി. സാജു, യൂണിയൻ സെക്രട്ടറി അജി കൂനിയത്ത്, ബ്ലോക്ക് സെക്രട്ടറി ജോയ്സൺ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിജിൽ വിൽസൻ, വേണുഗോപാൽ, കെ.പി. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.