ഹരിതഭംഗിയിൽ ജില്ലാ ഭരണകൂടം
1537590
Saturday, March 29, 2025 4:36 AM IST
കാക്കനാട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി എറണാകുളം സിവിൽ സ്റ്റേഷനെ വ്യവസായ മന്ത്രി പി. രാജീവ് ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അധ്യക്ഷത വഹിച്ചു.
ആദ്യ ഘട്ടത്തിൽ കളക്ടറേറ്റിലുള്ള 76 ഓഫീസുകളുടെയും ഗ്രേഡിംഗ് പൂർത്തിയാക്കിയാണ് കളക്ടറേറ്റ് ഹരിത പദവി എന്ന നേട്ടം കൈവരിച്ചത്. ഹരിതകേരളം, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ അജൈവ മാലിന്യങ്ങൾ നീക്കുകയും അഞ്ച് സാനിറ്ററി നാപ്കിൻ ഇൻസുലേറ്ററുകൾ സ്ഥാപിക്കുകയും ചെയ്തു.
എൻഎസ്എസ് വോളന്റിയേഴ്സ്, തൃക്കാക്കര നഗരസഭ എന്നിവരുടെ സഹകരണത്തോടെ മെഗാ ക്ലീനിംഗ് ഡ്രൈവും സംഘടിപ്പിച്ചു. എംഎൽഎമാരായ ആന്റണി ജോൺ, കെ.എൻ. ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട്, പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജൂവനപുടി മഹേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്,
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജ്യൂവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു, ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി, വിവിധ വകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.