കൊറ്റമം സെന്റ് ജോസഫ്സ് പള്ളിയിൽ 40 മണി ആരാധന
1538239
Monday, March 31, 2025 4:36 AM IST
കാലടി: കൊറ്റമം സെന്റ് ജോസഫ്സ് ദേവാലയത്തിൽ 40 മണി ആരാധന ഏപ്രിൽ 4, 5, 6 തിയതികളിൽ ആഘോഷിക്കും. നാലിന് രാവിലെ 6.30 ന് ആഘോഷമായ കുർബാന, പ്രസംഗം. മോൺ. ആന്റണി നരികുളം കാർമികനാകും. സമാപന ദിനമായ ഞായറാഴ്ച രാവിലെ 5.30ന് കുർബാന.
ഏഴിന് ആഘോഷമായ കുർബാന, 11.30 ന് ദൈവ വചന ശുശ്രൂഷ , നാലിന് തിരുമണിക്കൂർ ആരാധന, അഞ്ചിന് ദിവ്യകാരുണ്യ പ്രദക്ഷിണം. തുടർന്ന് ദിവ്യകാരുണ്യ സമ്മേളനം. ബിഷപ് മാർ തോമസ് ചക്യത്ത് അധ്യക്ഷനാകും. ഫാ. ജോസ് ഇടശേരി സന്ദേശം നല്കും. തുടർന്ന് കുർബാന.