തൃക്കാക്കര മേരി മാതാ പബ്ലിക് സ്കൂളിന് അംഗീകാരം
1537803
Sunday, March 30, 2025 4:07 AM IST
കൊച്ചി: തൃക്കാക്കര മേരി മാതാ പബ്ലിക് സ്കൂളിന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ അംഗീകാരം.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ എഡ്യൂക്കേഷന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡങ്കന്‍ വില്‍സണില്‍ നിന്നും ബ്രിട്ടീഷ് കൗണ്‍സില്‍ ആര്ഐഡിഎസ് 2025-27 അവാര്‍ഡ് സ്കൂളിന് വേണ്ടി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ശോഭ ഫിലമിന്‍, സിസ്റ്റര്‍ എല്‍സിയ, ഐടി കോ -ഓര്‍ഡിനേറ്റര്‍ റോമിഡ് ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ബ്രിട്ടീഷ് കൗണ്‍സില്‍ ആദ്യമായി പ്രഖ്യാപിച്ച അവാര്‍ഡ് ആര്ഐഡിഎസ് അവാര്‍ഡ് കേരളത്തില്‍ നിന്നും ലഭിച്ച ഏക വിദ്യാലയമാണ് മേരി മാതാ പബ്ലിക് സ്കൂളെന്ന് അധികൃതര്‍ അറിയിച്ചു.