ലഹരി വിരുദ്ധ ദിനാചരണം
1538260
Monday, March 31, 2025 4:54 AM IST
കൂത്താട്ടുകുളം: തിരുകുടുംബ ദേവാലയത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു. ദേവാലയത്തിലെ കുർബാനയ്ക്കു ശേഷം നടന്ന യോഗം എകെസിസി കൂത്താട്ടുകുളം യൂണിറ്റ് ജോയിന്റ് ഡയറക്ടർ ഫാ.ജോസഫ് മരോട്ടിക്കൽ ഉദ്ഘാടനം ചെയ്തു.
പാലാ രൂപത കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കത്തോലിക്കാ കോൺഗ്രസ് കൂത്താട്ടുകുളം യൂണിറ്റിന്റെ നേതൃതത്തിൽ നടന്ന യോഗത്തിൽ ഇടവകാംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യോഗത്തിൽ പാലാ രൂപതയുടെ നേതൃത്വത്തിൽ നടന്ന ലോഗോസ് ബൈബിൾ ക്വിസ് മത്സരത്തിൽ വിജയികളായ ഇടവക അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.