‘ആലുവ-മൂന്നാർ റോഡ് തർക്കങ്ങളും സമരവും പരിഹരിക്കണം’
1538263
Monday, March 31, 2025 4:55 AM IST
കോതമംഗലം: ആലുവ - മൂന്നാർ റോഡ് സംബന്ധിച്ചുള്ള തർക്കങ്ങളും സമരവും എത്രയും വേഗം സൗഹൃദപരമായി പരിഹരിക്കുവാൻ മന്ത്രി സഭയിൽ അടിയന്തര നടപടിയുണ്ടാകണമെന്ന് എൻസിപി കോതമംഗലം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
സാധാരണക്കാരെ പ്രകോപിതരാക്കുന്ന നടപടികളെ യോഗം അപലപിച്ചു. ബ്ലോക്ക് പ്രസിഡന്റ് തോമസ് തോമ്പ്രയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റോയ് ജോൺ ഉദ്ഘാടനം ചെയ്തു.