ലഹരി, മാലിന്യമുക്ത-ശുചിത്വ സന്ദേശമുയർത്തി ചെറായി ബീച്ച് മാരത്തൺ
1538237
Monday, March 31, 2025 4:36 AM IST
ചെറായി: ലഹരി മാലിന്യ മുക്ത ശുചിത്വ സന്ദേശം ഉയർത്തി സംഘടിപ്പിച്ച ചെറായി ബീച്ച് മാരത്തോൺ സീസൺ-2 കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
21 കി.മീ, 10 കി.മീ, 5 കി.മീ, ഫാമിലി ഫൺ റൺ, ഭിന്നശേഷി വിഭാഗം എന്നീ ഇനങ്ങളിലാണ് മാരത്തൺ സംഘടിപ്പിച്ചത്. സ്പെഷൽ റൺ വിഭാഗത്തിൽ വീൽ ചെയർ റണ്ണേഴ്സ് അംഗങ്ങളായ രാമകൃഷ്ണൻ, രാജേഷ് എന്നിവർ പങ്കെടുത്തു.
അബുദാബി എവർ സേഫ് കമ്പനി ഉടമ സജീവൻ മാനടിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, എഐജി പൂങ്കുഴലി , പാരാ ഒളിമ്പിക്സ് മെഡൽ ജേതാവ് ധനീഷ് സി. രത്നപൽ എന്നിവരുൾപ്പെടെ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുത്തു.
ഡിടിപിസി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്, ചെറായി റണ്ണേഴ്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് മാരത്തോ ൺ നടത്തിയത്.