ഇതരസംസ്ഥാന തൊഴിലാളിയിൽ നിന്ന് 900 ഗ്രാം കഞ്ചാവ് പിടികൂടി
1537808
Sunday, March 30, 2025 4:07 AM IST
ആലുവ: റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് 900 ഗ്രാം കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശി കേശബ് സാൻഡ(28)യിൽ നിന്ന് ഡാൻസാഫ്ടീമാണ് കഞ്ചാവ് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് കഞ്ചാവുമായി ട്രെയിനിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കഞ്ചാവുമായി ഇയാളെ എക്സൈസ് പിടികൂടിയിരുന്നു. ജയിലിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.
അതേ സമയം ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തും മുമ്പേ കഞ്ചാവ് കെട്ടുകൾ ട്രെയിനിൽ നിന്നും റെയിൽവേ പാളത്തിലേക്ക് വലിച്ചെറിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാട്ട്സ് ആപ്പിലൂടെ ലൊക്കേഷൻ ചിത്രങ്ങൾ അയച്ചാണ് സന്ദേശം നൽകുന്നത്.
ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ദീർഘദൂര ട്രെയിനുകളിൽ പരിശോധന കർശനമാക്കിയതോടെയാണ് പുതിയ രീതിയിൽ കഞ്ചാവ് കടത്തുന്നത്.