തൃക്കാക്കര നഗരസഭ മാലിന്യ മുക്തമായില്ല; പദവി കിട്ടാൻ വൈകും
1538245
Monday, March 31, 2025 4:43 AM IST
കാക്കനാട്: മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം തൃക്കാക്കരനഗരസഭയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കാനുള്ള നടപടി വൈകുന്നു. തൃക്കാക്കരയിലെ വിവിധ ഡിവിഷനുകളിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭാ കാര്യാലയത്തിനു സമീപമുള സംഭരണിയിലെത്തിക്കുന്നുണ്ടെങ്കിലും ഇവയൊന്നും സമയബന്ധിതമായി നീക്കം ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം.
തൃക്കാക്കരയിൽ ജൈവ-അജൈവ മാലിന്യ സംസകരണത്തിനായി പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്ന് പതിനഞ്ചു കൊല്ലമായി ബജറ്റിൽ പറയുന്നതല്ലാതെ യാഥാർഥ്യമാകുന്നില്ലെന്നും പ്രതിപക്ഷം പറയുന്നു.
തൃക്കാക്കര നഗരസഭയെ മാലിന്യ മുക്ത നഗരസഭയായിപ്രഖ്യാപിക്കാനുള്ളമുന്നൊരുക്കങ്ങൾ അധികൃതർ നടത്തിയിരുന്നു. ജില്ലാ കലക്ടർഎൻ.എസ്.കെ. ഉമേഷ് മാലിന്യമുക്തനഗരസഭക്കുള്ളസാക്ഷ്യപത്രംനൽകാനിരിക്കെ പ്രതിപക്ഷം ഇതിനെതിരെ സമരവുമായി രംഗത്തെത്തുകയായിരുന്നു. മാലിന്യം മുഴുവൻ നീക്കം ചെയ്ത ശേഷമേ നഗരസഭയ്ക്ക് മാലിന്യ മുക്ത അംഗീകാരപത്രം ജില്ലാ ഭരണകൂടം നൽകുകയുള്ളു.