വായനക്കൂട്ടമൊരുക്കി കാക്കൂർ വായനശാല
1538262
Monday, March 31, 2025 4:55 AM IST
തിരുമാറാടി: കളിയിടങ്ങളിൽ വായനക്കൂട്ടമൊരുക്കി കാക്കൂർ ഗ്രാമീണ വായനശാല. ആഴ്ചയിലൊരിക്കൽ കളിയിടങ്ങളിൽ കുട്ടികൾക്കും അമ്മമാർക്കും പുസ്തകം എത്തിച്ച് വായനക്കുറിപ്പ് ശേഖരിച്ച് വായന സജീവമാക്കും.
ലഹരി വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കാക്കൂർ വെള്ളേലി ചെക്ക്ഡാമിലെ കളിക്കളത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം വായനശാല പ്രസിഡന്റ് അനീഷ് ആച്ചിക്കൽ നിർവഹിച്ചു. സെക്രട്ടറി വി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.