മാർ പുന്നക്കോട്ടിലിനെതിരേ കേസെടുത്ത നടപടി പിൻവലിക്കണം: നാഷണലിസ്റ്റ് കേരള കോണ്ഗ്രസ്
1537826
Sunday, March 30, 2025 4:50 AM IST
കോതമംഗലം: ആലുവ - മൂന്നാർ പഴയ റോഡ് (രാജപാത) തുറക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരേ വനം വകുപ്പ് കേസെടുത്ത നടപടി പിൻവലിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോണ്ഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഎ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
വനത്തിൽ അതിക്രമിച്ച് കയറി വനപാലകരുടെ ജോലി തടസപ്പെടുത്തി പൊതുമുതൽ നശിപ്പിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് ബിഷപ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.