സൗജന്യ ഡയാലിസിസ്; ധാരണാ പത്രം ഒപ്പുവച്ചു
1538258
Monday, March 31, 2025 4:54 AM IST
വാഴക്കുളം: വാഴക്കുളത്തെയും സമീപപ്രദേശങ്ങളിലെയും വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകാനുള്ള സംരംഭത്തിന് വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റും സെന്റ് ജോർജ് ആശുപത്രിയും ധാരണാ പത്രം ഒപ്പുവച്ചു.
ആശുപത്രി ഡയറക്ടർ ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, അഡ്മിനിസ്ട്രേറ്റർ ജോസ് പുളിക്കായത്ത്, വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യൻ, സെക്രട്ടറി ജോണി മെതിപ്പാറ എന്നിവർ ചേർന്നാണ് ആശുപത്രിയിൽ ആരംഭിക്കുന്ന സെന്ററിന്റെ നിബന്ധനകളിൽ ഒപ്പുവച്ചത്.
വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് ടെക്നിക്കൽ ഡയറക്ടർ മാത്യൂസ് നമ്പേലി, ടെക്നിക്കൽ കൺസൾട്ടന്റ് സോണി ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.