പോലീസ് കഫെ തുടങ്ങി
1538250
Monday, March 31, 2025 4:43 AM IST
ആലുവ: റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് കഫെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു.
ചായ, കാപ്പി, ഐസ്ക്രീം, മിൽമ ഉൽപ്പന്നങ്ങൾ, സ്നാക്സ് എന്നിവ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാകുമെന്ന് റൂറൽ പോലീസ് അറിയിച്ചു. സന്ദർശക മുറിയോട് ചേർന്നാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.