കുന്നുകരയിൽ ആശാ പ്രവർത്തകർക്ക് 1,500 രൂപ കൂടി നൽകും
1537809
Sunday, March 30, 2025 4:07 AM IST
നെടുമ്പാശേരി : ആശാ പ്രവർത്തകർക്ക് കൈത്താങ്ങായി കുന്നുകര പഞ്ചായത്തും. മാസം 1,500 രൂപ വീതം വർധനവ് വരുത്താനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള കുന്നുകര പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും തുക നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
തീരുമാനം ഡിപിസിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. യോഗത്തിൽ പ്രസിഡന്റ് സൈന ബാബു അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ പദ്ധതി അവതരിപ്പിച്ചു.