വൻ ലഹരിവേട്ട : അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍
1538222
Monday, March 31, 2025 4:05 AM IST
കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ സ്പെഷല്‍ കോമ്പിംഗ് ഓപ്പറേഷനില്‍ അരക്കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. മലപ്പുറം മാറഞ്ചേരി വലിയവളപ്പില്‍ മുഹമ്മദ് നിഷാദ് (38) ആണ് പിടിയിലായത്. എളമക്കര പുതുക്കലവട്ടം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ആലുവയില്‍ കുടിവെള്ള വിതരണ ബിസിനസ് നടത്തുന്ന ഇയാളില്‍ നിന്ന് 508.4 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പ്രതിക്ക് ഇത്രയധികം മയക്കുമരുന്ന് ലഭിച്ചത് എവിടെ നിന്നാണെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം 47 ഗ്രാം എംഡിഎംഎയുമായി ആലുവയില്‍ നിന്നും ഷാജിയെന്നയാളെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മുഹമ്മദ് നിഷാദിന്റെ എളമക്കരയിലെ വാടകവീട്ടില്‍ നര്‍ക്കോട്ടിക് എസിപി അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്.