അങ്കമാലി എൽഎഫ് ഹോസ്പിറ്റല്‍ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു
1537807
Sunday, March 30, 2025 4:07 AM IST
അങ്കമാലി : ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിന്റെ നവതി ആഘോഷങ്ങള്‍ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. നവതിയോടനുബന്ധിച്ച് ആഗോള നിലവാരത്തിലുള്ള രോഗ നിര്‍ണയ ഗവേഷണ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്‍എഫ് ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ ലിഫ്രിസ് (ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോളജി റിസര്‍ച്ച് ആൻഡ് ഇമേജിംഗ് സയന്‍സ്) എന്ന പേരില്‍ റേഡിയോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ഈ വിഭാഗത്തില്‍ അതിനൂതന സിടി, എംആര്‍ഐ മാമ്മോഗ്രാം, അള്‍ട്രാസൗണ്ട് തുടങ്ങിയ സംവിധാനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അറിയിച്ചു. നവതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ചികിത്സാപദ്ധതികള്‍ അദ്ദേഹം അവതരിപ്പിച്ചു.
ബിഷപ് മാര്‍ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന് എംപി, റോജി എം. ജോണ്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ഷിയോ പോള്‍, ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. പോള്‍സണ്‍ പെരേപ്പാടന്, ഫാ. എബിന് കളപ്പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാ. ലൂക്കോസ് കുന്നത്തൂര്‍, ഫാ. വര്‍ഗീസ് പാലാട്ടി, ഡോ. സ്റ്റിജി ജോസഫ്, സിസ്റ്റര്‍ തെല്‍മ, സാജു നെടുങ്ങാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആശുപത്രിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ചിത്ര പ്രദര്‍ശനത്തിലൂടെ അവതരിപ്പിച്ചു. ഫാ. ജോസ് ഇടശേരി നവതി ലോഗോ പ്രകാശനം ചെയ്തു.