തെരുനായ്ക്കൾ നാല് ആടുകളെ കടിച്ചുകൊന്നു
1538246
Monday, March 31, 2025 4:43 AM IST
അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഭരണികുളങ്ങര ജോയ് പീറ്ററിന്റെ പറമ്പിൽ തീറ്റക്കായി കെട്ടിയിരുന്ന നാല് ആടുകളെ അഞ്ചോളം വരുന്ന തെരുവ് നായ്ക്കൾ കടിച്ചുകൊന്നു.
ഭരണികുളങ്ങര ജോയ് പീറ്ററിന്റെ തന്നെയായിരുന്നു ആടുകൾ. ആടുകളുടെ തല വേർപ്പെട്ട നിലയിലായിരുന്നു. കറുകുറ്റിയുടെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് കൂട്ടങ്ങൾ ഉണ്ടാകാറുണ്ട്. കാൽ നടയാത്രക്കാരും, ടൂവീലറുകളിൽ പോകുന്ന ആളുകൾക്കും ഭീഷണിയാണ് ഈ നായ്ക്കൂട്ടങ്ങൾ.
തെരുവ് നായ്ക്കളുടെ കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലംസന്ദർശിച്ച വാർഡ് അംഗം മിനി ഡേവീസിനോടും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അയ്യപ്പനോടും പരിസരവാസികൾ ആവശ്യപ്പെട്ടു.