‘ജനങ്ങളിൽ വർഗീയത പടർത്തുന്നത് വോട്ട് ബാങ്കിന് വേണ്ടിയിട്ടുള്ള ശ്രമത്തിന്റെ ഭാഗം’
1538255
Monday, March 31, 2025 4:54 AM IST
മൂവാറ്റുപുഴ: വരും നാളുകളിൽ സാധാരണക്കാർ ജാഗരൂകരായില്ലങ്കിൽ ബോട്ട് ബാങ്കുകൾക്ക് വേണ്ടി രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് മതസ്പർദ്ധ പടർത്തുമെന്ന് രാഹുൽ ഈശ്വർ. മൂവാറ്റുപുഴ നഗരസഭ 14-ാം വാർഡിൽ ജനങ്ങൾക്ക് മുഴുവൻ മതമൈത്രി സന്ദേശം പങ്കുവച്ച് നഗരസഭാഗം ജോയ്സ് മേരി ആന്റണി ഒരുക്കിയ ഇഫ്താർ വിരുന്നിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു രാഹുൽ ഈശ്വർ.
ചടങ്ങിൽ എല്ലാ മതസ്ഥരും പങ്കെടുക്കുകയും പ്രാർഥനകൾ നടത്തുകയും ചെയ്തിരുന്നു. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന സെകുലർ ലൈൻ എന്ന പ്രോഗ്രാമിന്റെ ആദ്യ ഭാഗമായി ക്രിസ്മസ് ആഘോഷിച്ചിരുന്നു. അന്നുതന്നെ ഇഫ്താറിന്റെയും ഓണത്തിന്റെയും ലോഗോ പ്രകാശനവും നടത്തിയിരുന്നു.
മുൻ എംഎൽഎ ജോസഫ് വാഴക്കൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജോയിസ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. പി.എസ്.എ. ലത്തീഫ് പെരുന്നാൾ സന്ദേശം നൽകി. ഫാ. ലിജു തെക്കുംകാട്ടിൽ, സിനി ബിജു, ജോസ് കുര്യാക്കോസ്, ജിനു മടേക്കൽ, അമൽ ബാബു, ചെറിയാൻ മാതേക്കൽ, സജി ചാത്തംകണ്ടം, അഷ്റഫ്, സബൂറ ബീവി തുടങ്ങിയവർ പ്രസംഗിച്ചു.