കക്കാട് പമ്പ് ഹൗസ് റോഡിന് 20 ലക്ഷം
1538254
Monday, March 31, 2025 4:54 AM IST
പിറവം: നഗരസഭയിലെ രണ്ടാം വാർഡിൽ കക്കാട് ജംഗ്ഷൻ-പമ്പ് ഹൗസ് റോഡിൽ ടൈൽ വിരിക്കുന്നതിന് 20 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. നിയോജക മണ്ഡലത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്.
എംഎല്‍എ ഫണ്ടില്‍നിന്നു നേരത്തെ തുക അനുവദിച്ചിരുന്നതാണ്. എന്നാല്‍ വാട്ടര്‍ അഥോറിറ്റിയില്‍നിന്ന് അനുമതി ലഭിക്കാത്തതിനാൽ പണി നടന്നില്ല. തുടർന്ന് ധനമന്ത്രിക്ക് പ്രത്യേക അനുമതിക്കായി കത്ത് നല്കി. തുടര്‍ന്നാണ് അനുമതി ലഭ്യമായി നിർമാണം ആരംഭിക്കുന്നത്.