ബസുകളുടെ സമയത്തർക്കം; ഡ്രൈവർക്ക് മർദനം
1537825
Sunday, March 30, 2025 4:50 AM IST
കോതമംഗലം: കോതമംഗലം - ആലുവ റൂട്ടിലോടുന്ന രണ്ട് ബസുകൾ തമ്മിലുണ്ടായ സമയത്തിന്റെ പേരിലുള്ള തർക്കം മർദനത്തിൽ കലാശിച്ചു. കോതമംഗലം ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് ബസ് ഡ്രൈവറെ ക്രൂരമായി മർദിച്ചത്.
ജാസ്മിൻ ബസിന്റെ ഡ്രൈവർ ബേസിൽ എന്ന സനലിനാണ് മർദനമേറ്റത്. പോത്താനിക്കാട് - ആലുവ റൂട്ടിലോടുന്ന ബസാണിത്. മറ്റൊരു ബസിലെ ജീവനക്കാരനായ അബിയാണ് ബസിനുള്ളിൽ കടന്നുകയറി സനലിനെ മർദിച്ചത്.
സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാരുടെ കണ്മുന്പിലാണ് സംഭവം. പോലീസ് രണ്ട് ബസിലെയും ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്.