ലഹരി കേസുകളില്‍ പതിന്മടങ്ങ് വര്‍ധന: ജസ്റ്റീസ് വി.ജി. അരുണ്‍
1537820
Sunday, March 30, 2025 4:40 AM IST
കൊച്ചി: ലഹരിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നടന്നത് 27,500 അറസ്റ്റുകളാണെന്ന് ജസ്റ്റീസ് വി.ജി. അരുണ്‍. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി, എറണാകുളം ജില്ല റസിഡന്റ്സ് അസോസിയേഷനും(എഡ്രാക്) സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിലെ വിമുക്തി മിഷനുമായി ചേര്‍ന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടത്തിയ ലഹരി വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2018 മുതല്‍ 2023 വരെയുളള അഞ്ചു വര്‍ഷം സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ 330 ശതമാനം വര്‍ധനയാണുണ്ടായത്. ലഹരിയുടെ ഇടപാടുകള്‍ നടക്കുന്ന ഡാര്‍ക് വെബ്ബ് ലോകം വിരല്ത്തുമ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
ഫോറം ജില്ലാ പ്രസിഡന്റ് ആര്.എം. ദത്തന് അധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടര്‍ സാം, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, രക്ഷാധികാരി എ. മാധവന്, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം. ഷജില്‍കുമാര്‍, എഡ്രാക് പ്രസിഡന്റ് രംഗദാസ പ്രഭു, ഫോറം ജില്ലാ സെക്രട്ടറി പി.ഒ. തങ്കച്ചന്, ഫോറം സാംസ്കാരിക സമിതി ജില്ല ചെയര്മാന് വി. സുബ്രഹ്മണ്യന്, കണ്‍വീനര്‍ രാജു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
എക്സൈസ് വിമുക്തി മിഷന് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ വി. ജയരാജ് ബോധവത്കരണ ക്ലാസും ഓട്ടന്തുള്ളലും നടത്തി.