സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന്
1537831
Sunday, March 30, 2025 4:50 AM IST
വാഴക്കുളം: യൂത്ത് കോണ്ഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തും. രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മണിയന്തടം അംബേദ്കർ കമ്യൂണിറ്റി ഹാളിലാണ് ക്യാന്പ്.
ഡീൻ കുര്യാക്കോസ് എംപി ക്യാന്പ് ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ് അധ്യക്ഷത വഹിക്കും. സ്മിത മെമ്മോറിയൽ ആശുപത്രി,
അഹല്യ ഐ ആശുപത്രി, ഡെന്റോണ് ഡെന്റൽ ക്ലിനിക് തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാന്പിൽ ജനറൽ മെഡിസിൻ, ഓർത്തോ, കാർഡിയോളജി, നേത്ര, ദന്തരോഗ വിഭാഗത്തിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.