ഫോര്‍ട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു
1538241
Monday, March 31, 2025 4:43 AM IST
കൊച്ചി: പൊതു ഇടങ്ങള്‍ വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന സന്ദേശം ഉയരത്തിപ്പിടിച്ച് സ്മാര്‍ട്ട് ഇന്ത്യാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഫോര്‍ട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു. കെ.ജെ. മാക്സി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
ശുചീകരണ പ്രവര്‍ത്തനത്തിലെ ഭാഗമായി ബീച്ചിലെ പ്ലാസ്റ്റിക്, ഗ്ലാസ്, മറ്റു മാലിന്യങ്ങള്‍ എന്നിവ ശേഖരിച്ച് പുനസജ്ജീകരണം നടത്തി. മാലിന്യ സംസ്കരണം, വ്യക്തി-പരിസര ശുചിത്വം എന്നിവയുടെ പ്രധാന്യം വിളിച്ചോതുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്മാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന് നേതൃത്വം നല്‍കുമെന്ന് പ്രോഗ്രാം മാനേജര്‍ കാതറിന് തെരേസ വ്യക്തമാക്കി.
ശാസ്ത്ര സാഹിത്യ പരിഷത്ത് ഫോര്‍ട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറി സന്തോഷ്, പ്രസിഡന്റ് ഗോവിന്ദരാജ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.എം. അഷ്റഫ്, പ്രോഗ്രാം കണ്‍വീനര്‍ നിവേദിത വി. രാജ്മോഹന്‍, സാമൂഹ്യ പ്രാവര്ത്തക വിദ്യാര്‍ഥികളായ എല്‍ദോ മാത്യു, ലാലി കാര്ത്തികേയന്, പത്മരാജ്, സെറിന്‍ ഐപ്പ്, കെ.ബി. അപര്‍ണ, ദിയ വര്‍ഗീസ്, മഞ്ജു ലോറന്‍സ്, പി.കെ. ഫൗസിയ എന്നിവര്‍ നേതൃത്വം കൊടുത്തു.
ഡിടിപിസിയുടെയും കൊച്ചിന് ഹെരിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും പ്രവര്‍ത്തകര്‍ ശുചീകരണ സംരംഭത്തില്‍ സഹകരിച്ചു.