ആശാപ്രവർത്തകർക്ക് ഐക്യദാർഢ്യം
1538264
Monday, March 31, 2025 4:55 AM IST
കോതമംഗലം: ആശാപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്ഗ്രസ് കവളങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കവളങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്പിൽ ധർണ നടത്തി.
കവളങ്ങാട് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആശാ പ്രവർത്തകർക്ക് അധിക ഓണറേറിയം നൽകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത നഗരസഭാധ്യക്ഷൻ കെ.പി. ബാബു ആവശ്യപ്പെട്ടു. ജോബി ജേക്കബ് അധ്യക്ഷത വഹിച്ചു.