ലഹരിക്കെതിരെ റാലി നടത്തി
1537817
Sunday, March 30, 2025 4:40 AM IST
കൊച്ചി: ലഹരിവ്യാപനതിനെതിരെ എഡ്രാക്കിന്റെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മൊഹമ്മദ് ഹാരിഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.ബാബു ജോണ്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് അധ്യക്ഷത വഹിച്ചു.
എഡ്രാക് ജില്ലാ പ്രസിഡന്റ് പി.രംഗദാസ പ്രഭു, ജനറല്‍ സെക്രട്ടറി പി.സി.അജിത്കുമാര്‍, സെക്രട്ടറി ടി.എസ്.മാധവന് എന്നിവര്‍ സംസാരിച്ചു. പ്രതിഭാ പുരസ്കാരം ചടങ്ങില്‍ വിതരണം ചെയ്തു. ഐ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡുകള്‍ റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ഏറ്റുവാങ്ങി.